Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Alleges UDF

Palakkad

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം യു​ഡി​എ​ഫ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്നു എ​ൽ​ഡി​എ​ഫ്

മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ൽ യു​ഡി​എ​ഫ് കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നു കാ​ഞ്ഞി​ര​പ്പു​ഴ എ​ൽ​ഡി​എ​ഫ് ക​മ്മി​റ്റി. കു​ടും​ബ​ശ്രീ മി​നി​റ്റ്സ് വ്യ​വ​സ്‌​ഥാ​പി​ത​മാ​യ രീ​തി​യി​ൽ ല​ഭി​ക്കു​മെ​ന്നി​രി​ക്കേ ഗു​ണ്ടാ​യി​സ​ത്തി​ലൂ​ടെ​യാ​ണു കൈ​ക്ക​ലാ​ക്കി​യ​ത്.

യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രേ നാളെ പ​ഞ്ചാ​യ​ത്തി​ലേ​ക്കു എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തും. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​തു വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.

വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​ധി​കാ​രം പോ​ലു​മി​ല്ലാ​ത്ത എ​ക്സ് ഒ​ഫി​ഷ്യോ അം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ഓ​രോ അ​ജ​ൻ​ഡ​യി​ലും ബ​ഹ​ളം വ​യ്ക്കു​ക​യാ​ണ്. കു​ടും ബ​ശ്രീ​യു​ടെ ബൈ​ലോ പോ​ലും പ​രി​ഗ​ണി​ക്കാ​തെ ഈ ​ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​വ​ർ​ക്കു വാ​യ്പ​യും മ​റ്റും ന​ൽ​ക​ണ​മെ​ന്നു നി​ർ​ബ​ന്ധി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

മി​നി​റ്റ്സ് കാ​ണാ​താ​യ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​ശ്ര​യ​കി​റ്റ് കൊ​ണ്ടു​പോ​യെ​ന്നാ​ണു യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. ആ​ശ്ര​യ​കി​റ്റ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു​പ​രാ​തി​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ മെ​റ്റീ​രി​യ​ൽ വ​ർ​ക്ക് എ​ടു​ത്തു​വെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം. അ​ദ്ദേ​ഹം ക​രാ​റു​കാ​ര​നാ​യ​തു കൊ​ണ്ടാ​ണു ക​രാ​ർ എ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കു​ടും​ബ​ശ്രീ അ​നു​വ​ദി​ച്ച വ​ർ​ക് ഷെ​ഡു​ക​ൾ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലാ​ണെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണ​ത്തി​ന് പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​യെ​ടു​ക്ക​ട്ടെ​യെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​ഴി​മി​തി ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കാ​ൻ യു​ഡി​എ​ഫി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ൽ​ഡി​എ​ഫ് ഭ​രി​ച്ച 10 വ​ർ​ഷം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ യു​ഡി​എ​ഫ് ഒ​രു പ്ര​സ്താ​വ​ന​പോ​ലും ഇ​റ​ക്കി​യി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന മാ​ർ​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും സി​പി​എം ലോ​ക്ക​ൽ​സെ​ക്ര​ട്ട​റി നി​സാ​ർ മു​ഹ​മ്മ​ദ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​ചി​ന്ന​ക്കു​ട്ട​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ഫാ​റൂ​ഖ്, കെ. ​റ​ഫീ​ഖ്, ജി​പ്സ‌ി മാ​ത്യു, വി.​കെ. റ​ഷീ​ന, കെ. ​സ്മി​ത, എം.​സി. സാ​ലി​ഹ്, നേ​താ​ക്ക​ളാ​യ പി.​ദാ​സ​ൻ, വി.​കെ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

 

Latest News

Corehub Up